താമരശ്ശേരി: സർക്കാർ സ്കൂളിലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെ പുറത്താക്കണമെന്ന് SFI താമരശ്ശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു..
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർത്ഥിനി കളെ ലൈംഗികമായി അതിക്രമിച്ച അധ്യാപകനെ ഒരു നിലക്കും സർവ്വീസിൽ തുടരാൻ അനുവധിക്കരുതെന്നും, ഇയാളെ ഉടൻ അറസ്റ്റു ചെയ്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്നും SFI താമരശ്ശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം സ്കൂളിൽ വെച്ച് നടന്ന കൗൺസിലിന് ഇടയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും പരാതിയിൽ പറയുന്നുണ്ട് . കഴിഞ്ഞ വർഷം സ്കൂളിൽ ചാർജ് എടുത്ത് എൻഎസ്എസ് ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി മുഹമ്മദ് ഇസ്മയിൽ മുജദ്ധിതി എന്ന അറബിക് അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് എടുത്തത് . അധ്യാപകനിൽ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾ മുമ്പ് ജോലി ചെയ്ത സ്കൂളുകളിലും അന്വേഷണം നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട് അധ്യാപകനെ അടിയന്തരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും എസ്എഫ്ഐ താമരശ്ശേരി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയുടെ ആവശ്യപ്പെട്ടു.