കൈതപൊയിൽ - വെഞ്ചേരി പ്രദേശത്തു നടന്ന മോഷണക്കേസ് പ്രതിയെ കൃത്യമായ നിരീക്ഷണ ങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കകം നിയമത്തിനു മുന്നിൽ കൊണ്ട് വന്നു തങ്ങളുടെ സർവീസ് കാലയളവിൽ വളരെ പ്രശംസനീയമായ മുദ്ര പതിപ്പിച്ച കോടഞ്ചേരി എസ്. ഐ. ജിതേഷ് കെ. എസ്, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട വ്യാപാരി മെമ്പർ കൂടിയായ അഷ്‌റഫ് ടി ടി എന്നവരെ കൈതപൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദ രിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശിഹാബ് അമാന സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ. സിദ്ധിക്ക് ആദ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അഷ്‌റഫ് ടി. ടി കോടഞ്ചേരി എസ്. ഐ ജിതേഷ് സാറിനു പൊന്നാട അണിയിച്ചു. മൊമെന്റോ കെ. സിദ്ധിക്ക് അവർകൾ നൽകി. വാർഡ് മെമ്പർക്കുള്ള മൊമെന്റോ വിതരണം യൂണിറ്റ് ട്രെഷറർ കപ്പലാടൻ അബു നൽകി.ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിഥി അഫ്സൽ എം എം ജിതേഷ് സാറിനുള്ള ഹാരാർപ്പണം നടത്തി. യോഗത്തിൽ വെച്ച് കൈതപൊയിൽ പയ്യമ്പടി ഫാമിലി കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്കുള്ള ടെലിവിഷൻ സമ്മാനിച്ചു. സാദിഖ് പയ്യമ്പടി ടെലിവിഷൻ പോലിസ് ഉദ്യോഗസ്ഥർക്ക് കൈമാറി. യോഗത്തിൽ ദിവ്യ ക്ലബ് പ്രസിഡന്റ് എ. പി ബഷീർ, സ്കൂൾ പി ടി എ പ്രസിഡന്റ് അഷ്‌റഫ്. സി വാർഡ് മെമ്പർ ടി. ടി അഷ്‌റഫ് എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് ഭാരവാഹി നാസർ പി. സി. നന്ദി പറഞ്ഞു.