താമരശ്ശേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീര കർഷകർക്കുള്ള ധാതുലവണ മിശ്രതവും മരുന്നും വിതരണ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ നസീറ ഷരീഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി.അബ്ദുൽ ഗഫൂർ, കാവ്യ.വി.ആർ, മെമ്പർമാരായ ബാബു കുടുക്കിൽ, ഹബീബുറഹ്മാൻ, പി.കെ. വിജിത്ത്, ആസാദ് കാരാടി, അബ്ദുൽ റഷീദ്, വി.കെ.കോയ, പി.എ.അനിൽകുമാർ,ഖദീജ സത്താർ, ഷീജ ദിലീപ്, സൗജ അബ്ദുറഹിമാൻ, ബബിതസുരേന്ദ്രൻ, രത്നവല്ലി ,ബിന്ദു ആനന്ദ്, കെ.സി.ജ്യോതി ,വെറ്റിനറി ഡോക്റ്റർ ലിനൂപ് തുടങ്ങിയവർ സംബന്ധിച്ചു
ക്ഷീര കർഷകർക്കുള്ള ധാതുലവണ മിശ്രതവും മരുന്നും വിതരണം ചെയ്തു
byWeb Desk
•
0