Trending

ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ;കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം.

കോഴിക്കോട് : ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം.


 കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (എസ് എൽ സി) വഴി നടത്തിയ സ്വീപ്  പ്രവർത്തനങ്ങൾക്കും, സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ് ഐ.ആർ) ഭാഗമായി നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികൾക്കുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസിനെതിരഞ്ഞെടുത്തു.

മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് (ഇ എൽ സി) കോർഡിനേറ്ററായി ഡോ. നിജീഷ് ആനന്ദ്.
മികച്ച ബൂത്ത് ലെവൽ ഓഫീസർ (ബി എൽ ഒ) ആയി മാവൂർ അരയങ്കോട് സ്വദേശിയായ കെ.രാജേഷിനെയും  (കുന്ദമംഗലം).
മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് (രണ്ടാം സ്ഥാനം): കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജും
മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡറായി പി.ജി.ആകാശ്  (വിദ്യാർത്ഥി, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എന്നിവരെയും തിരഞ്ഞെടുത്തു.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളേജുകളിലെ ഇ.എൽ.സി ക്ലബ്ബുകൾ, ഇ എൽ.സി അധ്യാപക കോർഡിനേറ്റർമാർ, ഇ എൽ സി വിദ്യാർത്ഥി വളൻ്റിയർമാർ, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഇൻ്റെൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ്  അഭിമാന നേട്ടത്തിന് അർഹമാക്കിയത്.
വോട്ടർ ബോധവൽക്കരണത്തിലും, പുതിയ വോട്ടർമാരെ ചേർക്കുന്നതിലും കോഴിക്കോട് ജില്ല നടത്തിയ നൂതനമായ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണ്
ഇത്രയും പുരസ്കാരങ്ങൾ തേടിയെത്താൻ കാരണം.

Post a Comment

Previous Post Next Post