Trending

റോഡരികിൽ തള്ളിയ ശുചി മുറി മാലിന്യം തിരികെ കോരിച്ചു

താമരശ്ശേരി: അമ്പായത്തോട്‌ ബാന് സമീപം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തള്ളിയ ശുചി മുറി മാലിന്യം വാഹനം കണ്ടെത്തി തിരികെ കോരിച്ചു. CC tv ദ്യശ്യങ്ങൾ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡിലെ സ്ഥാപനത്തിൽ നിന്നുള്ള ശുചി മുറി മാലിന്യമാണ് തള്ളിയത് എന്ന് വ്യക്തമായി. സ്ഥാപനത്തിനും, വാഹനത്തിനും പിഴ ചുമത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞു.കട്ടിപ്പാറ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അയ്യൂബ്, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശ്രമത്തിൻ്റെ ഫലമായാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post