Trending

ഈങ്ങാപ്പുഴയിൽ വീടിന് തീപിടിച്ചു.വീടിൻ്റെ സീലിങ്ങും, വീട്ടുപകരണങ്ങളും, പണവും കത്തിനശിച്ചു.


ഈങ്ങാപ്പുഴ മാപ്പിളപറമ്പിലാണ് തീപിടുത്തം.
 മുൻ പുതുപ്പാടി പഞ്ചായത്തു പ്രസിഡൻ്റായ പി പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ തീപിടിച്ചത്.

വീടിൻ്റെ മരത്തടിയിൽ തീർത്ത സീലിംങ്ങ്, കട്ടിലുകൾ, അലമാര, അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷത്തോളം രൂപയും കത്തിനശിച്ചു, വീടിൻ്റെ ചുമരിൽ ആകെ വിള്ളൽ വീണിട്ടുണ്ട്.മുഹമ്മദ് മാസ്റ്ററും (89), മകൾ ജമീലയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് സമീപവാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. മുക്കം ഫയർഫോഴ്സിൽ വിവരം അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്, ആസമയത്തേക്ക്  ഏകദേശം തീ നാട്ടുകാർ അണച്ചിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
റവന്യു അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. 5 ലക്ഷം രൂപയിൽ അധികം നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post