Trending

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

കൊടുവള്ളി:കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ  സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന്   210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി.  

ഇന്നു രാവിലെയാണ്   കഞ്ചാവ് ചെടി  കണ്ടെത്തിയത്.  എക്സൈസ് NDPS കേസ് എടുത്തു.

സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്തിട്ടില്ല.  തൊണ്ടിമുതലും ,രേഖകളും  താമരശ്ശേരി എക്സൈസ്  റേഞ്ച് ഓഫീസിൽ ഹാജരാക്കി. 

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി  എൻ കെ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് കെ , PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത് എന്നിവരും ഉണ്ടായിരുന്നു




Post a Comment

Previous Post Next Post