Trending

“മന്ത്രി സഭ അം​ഗീകരിച്ച നയപ്രഖ്യാപനം വെട്ടിക്കുറച്ചത് ​ഗവർണർ ചെയ്ത തെറ്റ്” എം ബി രാജേഷ്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ചു. എന്നാൽ നയപ്രഖ്യാപന പ്രസം​ഗത്തിൽ സുപ്രധാന ഭാ​ഗങ്ങൾ വായിക്കാതെയാണ് ​ഗവർണർ കടന്ന് പോയത്. സാധാരണ ​ഗതിയിൽ മന്ത്രി സഭ അം​ഗീകരിച്ച നയ പ്രഖ്യാപനം അതുപോലെ വായിക്കുകയാണ് ​ഗവർണറുടെ കടമ.

രാജേന്ദ്ര ആർലേക്കർ ചെയ്തത് നയപ്രഖ്യാപനത്തിലെ സുപ്രധാന ഭാ​ഗങ്ങൾ ഒഴിവാക്കുകയും കൂട്ടിച്ചേർക്കൽ വരുത്തി വായിക്കുകയുമാണ് ഉണ്ടായത്. സാധാരണ ​ഗതിയിൽ മന്ത്രി സഭ അം​ഗീകരിച്ച നയപ്രഖ്യാപനം അത് പോലെ വായിക്കുകയാണ് ​ഗവണറിന്റെ ചുമതല അതിനപ്പുറം ഒന്നും ഒഴിവാക്കാനോ കൂട്ടിച്ചേർക്കാനോ ​അദ്ദേഹത്തിന് അധികാരമില്ല. ഗവർണർ മന്ത്രി സഭയുടെ ഉപദേശ പ്രകാരമാണ് പ്രവർത്തിക്കേണ്ടത് എന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു ​ഗവർണറുടെ പ​ദവിയ്ക്ക് വിരുദ്ധമായാണ് ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്നതെന്നും മന്ത്രി എംബി രജേഷ് പറഞ്ഞു.



രാജേന്ദ്ര ആർലേക്കർ വായിക്കാതെ വിട്ട ഭാ​ഗങ്ങൾ വായിച്ചു കേൾപ്പിച്ചതിലൂടെ ഏത് വരെയാണെന്ന് ​ഗവർണറുടെ അധികാരം എന്ന് ഓർമപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.

ക്യാബിനറ്റ് അം​ഗീകരിച്ച കേന്ദ്ര വിമർശനം ഉൾപ്പെട്ട ഭാ​ഗങ്ങളാണ് ​ഗവർണർ ഒഴി‌വാക്കിയത്. പിന്നീട് ഈ ഭാ​ഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളാണ് ​ഗവർണർ മാറ്റിയത്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രകതിസന്ധിയും ബില്ലുകൾ തടഞ്ഞ് വയ്ക്കുന്നതുമാണ് ഈ ഭാ​ഗത്ത് ഉൾപ്പെട്ടിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് ഇക്കാര്യം ഗവർണർ വായിച്ചില്ല.





Post a Comment

Previous Post Next Post