Trending

അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റണമെന്നാവശ്യം.

താമരശ്ശേരി പോലീസ് സ്റ്റേഷനു പിൻവശത്തുള്ള പോലീസ് ക്വാർട്ടേർസ് വളപ്പിൽ സ്ഥിതി ചെയ്യുന്ന പ്രദേശവാസികൾക്ക് ഭീഷണിയും അപകടാവസ്ഥയിലുമായ മരംമുറിച്ച് മാറ്റുന്നതിനു വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന്ഹരിത റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ദിനേന നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിനോട് ചേർന്ന് നിൽക്കുന്ന മരത്തിൻ്റെ ശാഖകൾ തൊട്ടടുത്തുള്ള വീടുകളുടേയും ഫ്ലാറ്റുകളുടെയും മേൽകൂരയിലേക്ക് ചരിഞ്ഞ് നിൽക്കുകയും ഏത് സമയവും മുറിഞ്ഞ് വീഴുന്ന അവസ്ഥയുമാണ് നിലവിലുള്ളത്.മരത്തിൽ വിളഞ്ഞു നിൽക്കുന്ന പ്രത്യേകതരം കായകളും ഇലകളും അടർന്ന് വീണ് സമീപത്തെ വീടുകളിലെ കിണറുകളിൽ പതിച്ച് കുടിവെള്ളം മലിനമാവുകയും, കാൽനടയാത്രക്കാരുടെ ശരീരത്തിൽ പതിക്കുന്നതും നിത്യസംഭവമാണ്. ഈ മാലിന്യങ്ങളിൽ നിന്ന് കുടിവെള്ളം സംരക്ഷിക്കുന്നതിനു വേണ്ടി വീടുകളിലെ കിണറുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച്  മൂടിയിനിലയിൽ കാണുവാൻ സാധിക്കുന്നതാണ്.ഈ വിഷയത്തിൽ അടിയന്തിര നടപടികൾക്ക് വേണ്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.ഈ വിഷയത്തിൽ ഒരു ശ്വാശത പരിഹാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പരാതി നൽകുമെന്നും ഭാരവാഹികളായ കെ.സരസ്വതി, സി.ഹുസൈൻ, റാഷി താമരശ്ശേരി, പി.എം.അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post