താമരശ്ശേരി: താമരശ്ശേരി അമ്പലമുക്കിലെ സിയോൺ എക്സിം കോർപ് എന്ന ക്വാറിയിലെ സ്റ്റോറിൽ നിന്നും കഴിഞ്ഞ ദിവസം 5 ലക്ഷം രൂപ വില വരുന്ന കേബിൾ കവർച്ച ചെയ്ത മൂന്നു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.CCtv ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ താമസക്കാരായ മഞ്ജുനാഥ് (21), ഡേവിഡ് (27), സഞ്ജയ് (20) എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ വയറിംങ്ങ് വയറുകൾ മോഷണം നടന്നത് സംബന്ധിച്ച് നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് പാഞ്ഞു.