ചിക്കന് അമിത വില, കടയ്ക്കു മുന്നിൽ DYFI പ്രതിഷേധം, വില കുറക്കാമെന്ന് വ്യാപാരി
താമരശ്ശേരി: ചിക്കന് അമിത വില ഈടാക്കി വൽപ്പ നടത്തിയ താമരശ്ശേരി ചുങ്കത്തെ കടയ് മുന്നിൽ DYFI പ്രവർത്തകർ പ്രതിഷേധിച്ചു.ഇന്ന് താമരശ്ശേരി ബൈപ്പാസ് റോഡിലെ കടകളിൽ 224 രൂപക്ക് ചിക്കൻ വിൽപ്പന നടത്തിയപ്പോൾ ചുങ്കം മാർക്കറ്റിലെ കടയിൽ 250 രൂപയായിരുന്നു ഈടാക്കിയത്, ഇതിനു പുറമെ ഇറച്ചിക്കൊപ്പം കഴുത്ത്, പാർട്സ് എന്നിവയും അമിതമായി ചേർക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.പ്രതിഷേധത്തെ തുടർന്ന് വില കുറക്കാമെന്നും, പാർട്സുകൾ ചേർക്കുന്നത് ഒഴിവാക്കാമെന്നും ഉടമ പ്രതിഷേധക്കാരെ അറിയിച്ചു,ഇതോടെയാണ് DYFI പ്രവർത്തകർ പിരിഞ്ഞു പോയത്.
ചുങ്കത്ത് മാത്രമല്ല താമശ്ശേരിയുടെ മറ്റു ഭാഗങ്ങളിലും, സമീപ പ്രദേശങ്ങളിലും ചിക്കന് തോന്നിയപോലെ വില ഈടാക്കുന്നതായി പരാതിയുണ്ട്.
വില കുറച്ചു വിൽക്കുന്ന കടകൾക്കെതിരെ സംഘടനയാ ദുഷ്പ്രചരണങ്ങളും വില കൂടി ചിക്കൻ വിൽക്കുന്ന വ്യാപാരികൾ നടത്തുന്നുണ്ട്..