താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ കമ്മാളൻകുന്ന് വരിക്കണ്ടത്തിൽ ഷംസീറിൻ്റെ വീടിൻ്റെ പിൻഭാഗത്താണ് തീപിടുത്തമുണ്ടായത്.
വീടിൻ്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളും, തേങ്ങ ചിരട്ട എന്നിവയുമാണ് കത്തി നശിച്ചത്.
വീടിൻ്റെ പിൻഭാഗത്തെ ജനൽചില്ലുകൾ തകർന്നു.
എന്നാൽ വീടിന് അകത്തേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ തീയണക്കാൻ സാധിച്ചു.
വിവരം അറിഞ്ഞ ഉടനെ തന്നെ സ്ഥലത്തെത്തിയ താമരശേരി എസ് ഐമാരായ ബഷീർ, സുജാത് എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരും, സമീപവാസികളും ചേർന്നാണ് തീയണച്ചത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പ് തന്നെ തീ പൂർണമായും അണച്ചിരുന്നു.
വൈകുന്നേരത്തോടെ വീടിനു പിന്നിലെ പറമ്പിലെ ചപ്പുചവറുകൾക്ക് വീട്ടുകാർ തീ കൊളുത്തിയിരുന്നു, അതിൽ നിന്നും തീപ്പൊരി തെറിച്ചാണ് തീ പടർന്നത്, സംഭവസമയം വീട്ടുകാർ സ്ഥലത്ത് ഇല്ലായിരുന്നു.