താമരശ്ശേരി: ഈങ്ങാപ്പുഴ പെട്രോൾ പമ്പിന് സമീപം വെച്ച് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന് പരുക്ക്. താമരശ്ശേരി മദർ മേരി ആശുപത്രിക്ക് സമീപം താമസിക്കും കല്ലുപുരക്കൽ മിഥുൻ (45) നാണ് പരുക്കേറ്റത്. വയനാട് ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.