Trending

കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശ്ശൂര്‍: കൊടകരയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ആഫിദ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. കൊടകര വെള്ളിക്കുളങ്ങര റോഡില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡില്‍ വീണു. ഈ സമയത്ത് ഇതുവഴി വന്ന ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്തു വച്ചുതന്നെ ആഫിദയുടെ മരണം സംഭവിച്ചു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post