Trending

ജില്ലാ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 11, 12 തിയ്യതികളിൽ.



താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 7വാർഡുകളിലെ കിടപ്പ് രോഗികൾക്ക് സ്വാന്തനമായി 5 വർഷത്തോളമായി പരപ്പൻപൊയിൽ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുരക്ഷ പെയിൻ &പാലിയേറ്റീവ് കെയർ സൊസൈറ്റി പരപ്പൻപൊയിൽ മേഖല.ദിനംപ്രതി രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വർധിപ്പിക്കുന്നതിനും ഹോം കെയർ സജീവമാക്കുന്നതിനുമായി ധനസമാഹാരണം കണ്ടെത്താൻ 2026 ഫെബ്രുവരി 11,12 തിയ്യതികളിൽ അണ്ടോ ണയിൽ വെച്ച് ജില്ലാ വോളിബോൾ ടൂർണമെന്റ് നടത്തു കയാണ്.താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റസീന സിയാലിയുടെ അധ്യക്ഷതയിൽ മുൻ കായിക താരം ലിന്റോ ജോസഫ് എം. ൽ. എ.ഉദ്ഘാടനം നിർവഹിക്കുകയാണ്.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അംബിക മംഗലത്ത്, സുരക്ഷ സോണൽ രക്ഷധികാരി കെ. ബാബു എന്നിവർ മുഖ്യ അതിഥികളായും ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക, ആരോഗ്യമേഖലയിലെ കായിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ദിവസമായി ദേശീയ സംസ്ഥാന താരങ്ങളെ അണിനിരത്തി ജില്ലയിലെ മികച്ച ടീമുകൾ മാറ്റുരക്കുന്നു.
 


Post a Comment

Previous Post Next Post