Trending

യേശുഭവനിൽ നിന്നും കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.



താമരശ്ശേരി
പുല്ലാഞ്ഞിമേട് യേശു ഭവനിൽ നിന്നും ഇന്നലെ വൈകീട്ട്  4 മണിയോടെ കാണാതായ അന്തേവാസി  ലിമറോസ് (28)നെയാണ് യേശുഭവൻ കോബൗണ്ടിന് അകത്തുള്ള കുളത്തിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 
കോഴിക്കോട് വെള്ളിമാട്കുന്ന് പത്രോണി നഗർ ബ്രിജിത്ത് നിവാസിൽ യൂജിൻ പെരേരയുടെ മകളാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ലിമ റോസ്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Post a Comment

Previous Post Next Post