താമരശ്ശേരി: താമരശ്ശേരിക്ക് സമീപം മലപുറത്ത് സാനിറ്ററി വെയർ ഷോപ്പിൽ കവർച്ച.കടയിലെ ഷെൽഫിൽ സൂക്ഷിച്ച 120000 രൂപയാണ് നഷ്ടപ്പെട്ടത്.ഇന്നലെ 2.40 ഓടെയായിരുന്നു മോഷണം. മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ പതിഞ്ഞിട്ടുണ്ട്.പുതുപ്പാടി കാവുംപുറം സ്വദേശി സവാദിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്.
ഇന്നലെ കൊടുവള്ളി മാനിപുരത്ത് ഹോട്ടലിൽ കവർച്ച നടത്തിയ അതേ ആൾ തന്നെയാണ് മലപുറത്തും കവർച്ച നടത്തിയത്.താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.