Trending

കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി.

എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനകളിൽ യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി.
.
 അഡിഷനല്‍ മുന്‍സിഫ് ബി ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്.


യൂട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാന്‍ പങ്കുവച്ചത്. തുടര്‍ന്ന് ശ്രീജിത്തിനെതിരെ നിരന്തരം വിഡിയോകള്‍ പ്രചരിപ്പിച്ചു എന്നതാണ് കേസ്. കോടതി കേസ് പരിഗണിച്ചപ്പോഴും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് കഴിഞ്ഞില്ല. കോടതിയില്‍ ഹാജരായതുമില്ല. ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാന്‍ നടത്തിയിരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി



#KMSHAJAHAN 

Post a Comment

Previous Post Next Post