കൊടുവള്ളി കച്ചേരി മുക്കിൽ 12 കാരിക്ക് ഷോക്കേറ്റത് വീടിന് സമീപം പിതൃസഹോദരൻ നിർമ്മിക്കുന്ന പണി പൂർത്തിയാവാത്ത വീടിൻ്റെ ചുമരിന് മുകളിൽ നിന്ന്.ജിൻ്റൽ ഉയരം വരെ മാത്രമാണ് വീടു പണി നിലവിൽ പൂർത്തീകരിച്ചത്.വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും
മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ (12) തൻ്റെ രണ്ട് ഇളയ സഹോദരങ്ങൾക്കൊപ്പം പണി നടക്കുന്ന വീട്ടിൽ എത്തിയത്.ഗോവണിയിലൂടെ ചുമരിൻ്റെ മുകളിൽ കയറി നടക്കുമ്പോൾ അറിയാതെ കൈ ഉയർത്തിയപ്പോൾ വൈദ്യുതി കമ്പിയിൽ തട്ടിയതാവാം അപകടകാരണം എന്നാണ് നിഗമനം. തൻഹ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽ വാസി സമീപത്തെ ട്രാൻസ്ഫോമറിൽ നിന്നും ഫ്യൂസുകൾ ഊരിയാണ് താഴെ ഇറക്കിയത്.ഉടൻ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുകളിലൂടെ കടന്ന് പോകുന വൈദ്യുതി കമ്പികൾ മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായത്. മരണം സംബന്ധിച്ച് പോലീസും, KSEB യും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട്
6 മണിയോടെയായിരുന്നു അപകടം.
.