Trending

എസ്‌.ഡി.പി.ഐ പൗരാവകാശ ജാഥ നാളെ


കൊടുവള്ളി:എസ്‌.ഡി.പി.ഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രവരി 13 ന് വെള്ളിയാഴ്ച്ച
അവകാശ നിഷേധത്തിനെതിരെ  പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 8:30 ന്  ഓമശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി, മടവൂർ, കിഴക്കോത്ത് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകിട്ട് അഞ്ച് മണിക്ക് പാലക്കുറ്റിയിൽയാത്ര സമാപിക്കും.തുടർന്ന്
പാലക്കുറ്റിയിൽ നിന്ന് ആരംഭിക്കുന്ന റാലി കൊടുവള്ളിയിൽ സമാപിക്കും.
സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനുള്ള ജാതി സെൻസസ് നടപ്പിലാക്കുക, വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരുടെ പേര് നീക്കം ചെയ്യുകയും ദുരൂഹ സാഹചര്യത്തിൽ പുതിയ വോട്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നടപടികൾ, രാഷ്ട്രീയ പ്രതികാരത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടവരുടെ വിചാരണ വൈകിപ്പിക്കൽ, കട്ടിപ്പാറയിലെ ഫ്രഷ്കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മൂലം പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജലവും ശുദ്ധവായുവും ഉറപ്പാക്കൽ,  ബുൾഡോസർ രാജ് ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൗരാവകാശ നിഷേധനടപടികൾക്കെതിരെയാണ് ജാഥ സംഘടിപ്പിക്കുന്നത്.ജാഥയ്ക്ക് മണ്ഡലം പ്രസിഡന്റ് ടി.പി. യൂസുഫ് നേതൃത്വം നൽകും.കൊടുവള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം എസ്‌.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആബിദ് പാലക്കുറ്റി, കൺവീനർ സിദ്ധീഖ് കരുവംപൊയിൽ, ജാഥാ കോഓർഡിനേറ്റർ ഇ.പി.എ. റസാഖ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം. ഗഫൂർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post