കൊടുവള്ളി: വിലക്കുറവിലൂടെ ജനശ്രദ്ധയാകർഷിച്ച പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ @ലസ് ഫാഷന്റെ ഇരുപത്തിരണ്ടാമത് ഷോറൂം 14 ന് ശനിയാഴ്ച കൊടുവള്ളിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് അറ്റ്‌ലസ് ഫാഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.എ.റിയാസ് അറിയിച്ചു. രാവിലെ 10 ന് സിനിമാ താരം നിക്കി ഗൽറാണി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. 15000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒരുങ്ങുന്ന ഷോറൂമിൽ 19 രൂപ മുതൽ 999 രൂപ വരെയുള്ള ആകർഷകമായ വിലയിലാണ് വസ്ത്രങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഫാഷൻ വസ്ത്രങ്ങൾ സാധാരണക്കാർക്കും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അറ്റ്‌ലസ് ഫാഷൻ കൊടുവള്ളിയിൽ പുതിയ ശാഖ തുറക്കുന്നത്.
സ്ത്രീകൾക്കായി സൽവാറുകൾ, കുർത്തികൾ, ടോപ്പുകൾ, വൈവിധ്യമാർന്ന സാരികൾ , എന്നിവയും പുരുഷന്മാർക്കായി ഫോർമൽ, കാഷ്വൽ വസ്ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള കിഡ്‌സ് വെയർ , ഹോം ഫർണിഷിങ് വിഭാഗത്തിൽ വമ്പിച്ച കളക്ഷനാണ് കൊടുവള്ളി അറ്റ്ലസിൽ ഒരുക്കിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സമ്മാന പദ്ധതികളുമുണ്ട്. ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 500 പേർക്ക് ഒരു രൂപയ്ക്ക് ബ്രാൻഡഡ് ടി-ഷർട്ടുകൾ ലഭിക്കും. കൂടാതെ, ഉദ്ഘാടനത്തിന് മുൻപായി ഷോറൂമിൽ സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് 50,000 രൂപ വീതം ഉടനടി സമ്മാനമായി നൽകുമെന്നും വി.എ.റിയാസ് അറിയിച്ചു.നിയാസ് പി. കരീം, നൗഫൽ നാസർ, വിനോദ് നായർ , ജിന്റോ ജോർജ്ജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.