സോണിയാ ഗാന്ധിയെ ആരും അധിക്ഷേപിക്കാൻ ശ്രമിക്കുന്നില്ല മറിച്ച് പ്രതിപക്ഷമാണ് അവരെ അപമാനിക്കാൻ അവസരമൊരുക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്.
സ്വർണ്ണം മോഷ്ടിച്ച വ്യക്തിയും അത് വാങ്ങിയ ആളും മൂന്നാമതൊരാളും സോണിയാ ഗാന്ധിക്കൊപ്പം ഒരേ ഫ്രെയിമിലുള്ള രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ഇത്രയേറെ സെക്യൂരിറ്റി ഉള്ള ഒരാളുടെ അടുത്തേക്ക് ഈ വ്യക്തികളെ കൊണ്ടുപോയി സ്വർണ്ണത്തിന്റെ എലസ് കെട്ടാൻ അവസരം ഒരുക്കിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു യുഡിഎഫ് കൺവീനറും ഒരു എംപിയും ചേർന്നാണ് ഇവരെ സോണിയാ ഗാന്ധിയുടെ അടുത്ത് എത്തിച്ചത്.
ഈ കാര്യത്തിൽ വ്യക്തത വരുത്തിയാൽ സോണിയാ ഗാന്ധിയുടെ അന്തസ്സ് വീണ്ടെടുക്കാൻ കഴിയുമെന്നും അതോടെ അവർക്ക് പത്തരമാറ്റ് തിളക്കം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അതിന് ശ്രമിക്കാതെ കോൺഗ്രസ് അവരെ തെരുവിലിട്ട് ചെണ്ട കൊട്ടുന്നത് പോലെ കൊട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.