താമരശ്ശേരി: കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതര മണിക്ക് കണ്ണപ്പൻക്കുണ്ട് ചേലോട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വെസ്റ്റ് പുതുപ്പാടി കക്കാട് പുല്ലോറ്റക്കുന്ന് മുഹമ്മദ് ഹാഷിർ (24)നെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും, പിസ്റ്റൾ ക്കൊണ്ട് തലക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും കൈവശമുണ്ടായിരുന്ന 12000 രൂപ വിലവരുന്ന മൊബൈൽ ഫോണും, 2200 രൂപയും തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയിൽ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
പുതുപ്പാടി ക്കക്കാട് ചേലോട് പൊയ്യക്കൽ ആഷബിൻ എന്ന പപ്പൻ (31), കക്കാട് പുത്തൻപുരയിൽ പി ആർ രജ്ഞത്ത് (39) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.കേസിലെ മറ്റു രണ്ടു പ്രതികളായ ബാലൻ, ശ്യാം ചന്ദ്രൻ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എന്നാൽ കൈ കൊണ്ട് മർദ്ദനം മാത്രമാണ് ഉണ്ടായതെന്നും, പിസ്റ്റൾ ഉപയോഗിച്ചു എന്നുള്ളത് വ്യാജ പരാതിയാണെന്നുമാണ് മറു ഭാഗം പറയുന്നത്.