Trending

താമരശ്ശേരിയിൽ വീടിനു നേരെ "ചാത്തനേറ്" നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് രണ്ടു ദിവസം.


താമരശ്ശേരിയിൽ വീടിനു നേരെ "ചാത്തനേറ്" നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് രണ്ടു ദിവസം.

താമരശ്ശേരി: താമരശ്ശേരി കയ്യേലിക്കലിൽ റോഡരികിലുളള രാജിയുടെ വീടിനു നേരെയാണ് വീട്ടിൽ രാജിയും, മകളും, മകളുടെ ഭർത്താവും ഇയാളുടെ ആദ്യ ഭാര്യ ഭാര്യയിൽ ഉള്ള മകനുമാണ് താമസം. വെളളിയാഴ്ച രാത്രിയിലും, ശനിയാഴ്ച രാത്രിയിലും തുരുതുരെ ഏണ്ടായത്.
വീടിൻ്റെ മുൻഭാഗത്ത് കെട്ടിയ തകരഷീറ്റുകൾ തകർന്നു.വീടിനു മുകളിൽ പാകിയ ഓടിൻ്റെ കഷണങ്ങളും നിലത്തു വീണിട്ടുണ്ട്.
സംഭവം നാട്ടുകാരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി.

ഏറിൻ്റെ രണ്ടാം ദിവസമായ ഇന്നലെ നാട്ടുകാർ പ്രദേശമാകെ കൂട്ടമായി തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല, തിരച്ചിലിനിടയിലും വീടിനകത്തേക്ക് കല്ലുകൾ പതിക്കുകയും ചെയ്തു.
തുടർന്ന് ആളുകൾ പോലീസിൽ വിവരമറിയിച്ചു, തുടർന്ന് താമരശ്ശേരി പോലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തി, പരിശോധന നടത്തി.

ഏതായാലും പോലീസ് സ്ഥലത്ത് എത്തിയതോടെ ഏറ് നിന്നു.

പോലീസിനെ പേടിയുള്ള ചാത്തനാണ് ഏറിനു പിന്നിൽ എന്ന് നാട്ടുകാർ പറഞ്ഞു.

കള്ളൻ കപ്പലിൽ തന്നെയാണോ എന്നാണ് പലരുടേയും സംശയം.

Post a Comment

Previous Post Next Post