താമരശ്ശേരി. താലൂക്ക് ആസ്ഥാനമായ രാരോത്ത് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തണമെന്ന് വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വലിയ വില്ലേജുകളിൽ ഒന്നാണ് രാരോത്ത് വില്ലേജ്.ഏകദേശം അമ്പതിനായരത്തിന് മുകളിലാണ് വില്ലേജ് പരിധിയിലെ ജനസംഖ്യ. താമരശ്ശേരി താലൂക്ക് ആസ്ഥാന വില്ലേജ് എന്ന നിലയിലും ടൗണിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വില്ലേജ് എന്ന നിലയിലും പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഈ വില്ലേജിനേയാണ്.അമ്പായത്തോട് മിച്ചഭൂമി ൾപ്പെടെയുള്ള ഭൂമി സംബന്ധമായ കേസുകൾ കൂടുതലും കൈകാര്യം ചെയ്യുന്നതും ഈ വില്ലേജിൻ്റെ പരിധിയിലാണ്. താമരശ്ശേരി താലൂക്കിൽ കെട്ടിട നികുതി ഇനത്തിലും റവന്യു റിക്കവറി ഇനത്തിലും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും രാരോത്ത് വില്ലേജിലാണ്.2008 ൽ നിർമിച്ച നിലവിലുള്ള ഓഫീസ് കെട്ടിടം അതിനു ശേഷം കാര്യമായ നവീകരണ പ്രവൃത്തികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. നാട്ടുകാരുടെ സഹായത്താൽ പുറത്ത് വരാന്തയിൽ ഷീറ്റ് മേയുകയുംഗൈറ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ സ്ഥലപരിമിതി മൂലം വളരേ പ്രയാസമനുഭവിക്കുന്നതും കെട്ടിടത്തിൻ്റെ കാലപഴക്കം മൂലം ജീർണ്ണാവസ്ഥയിലാവുകയും റെക്കോർഡ് റൂം ചിതൽ കയറിയ അവസ്ഥയുമാണ്. താലൂക്ക് പരിധിയിലെ മറ്റ് വില്ലേജുകളെല്ലാം സ്മാർട്ട് വില്ലേജ് ആയി മാറിയിട്ടും രാരോത്ത് വില്ലേജ് അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.ഈ ആവശ്യം ഉന്നയിച്ച് നേരത്തെ നവകേരള സദസിൽ നിവേദനം നൽകുകയും ഡോ.എം.കെ മുനീർ എംഎൽഎ മുഖേന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തതാണ്. ഈ വിഷയം വില്ലേജ് ജനകീയ സമിതിയിൽ പ്രമേയമായി അവതരിപ്പിച്ചു
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, ഡെപ്യൂട്ടി തഹസിൽദാർ എം.നിസാമുദ്ധീൻ, സുമാ രാജേഷ്, പി സി റഹീം മാസ്റ്റർ, ഷംസീർ എടവലം, റാഷി താമരശ്ശേരി വില്ലേജ് ഓഫീസർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.