Trending

സമഗ്ര വികസനം ലക്ഷ്യം;വികസന സെമിനാർ


താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവതി ആഘോഷവർഷത്തെ വികസന സെമിനാർ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന പദ്ധതികൾ അവതരിപ്പിച്ചു. ടൗൺ സൗന്ദര്യവൽക്കരണം (ക്ലീൻ താമരശ്ശേരി), സ്മാർട്ട് പഞ്ചായത്ത് ഓഫീസ്, പഴയ സ്റ്റാൻറ് ഷോപ്പിംഗ്‌ കോംപ്ലക്സ് നിർമ്മാണം, ഡയാലിസിസ് രോഗികൾക്ക് മരുന്ന് വിതരണം, ഭിന്നശേഷി സൗഹൃദ പദ്ധതികൾ ( ഒപ്പം, ഒപ്പത്തിനൊപ്പം ), വെളിച്ചം പദ്ധതികൾ, പാലിയേറ്റീവ് പദ്ധതികൾ ( മിഴിവ്) ഐശ്വര്യ ഗ്രാമം (sc കോളനി ) പദ്ധതികൾ, യുവജനങ്ങൾക്കായി ഗയിംസ് ഫെസ്റ്റിവൽ, കാർഷിക വികസനത്തിന് ഹരിതാപം പദ്ധതി, സുരക്ഷ താമരശ്ശേരി എന്നീ പദ്ധതികൾ ഉൾപ്പെടുത്തി.പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മൈമൂന ഹംസ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറഷരീഫ്, കാവ്യ.വി.ആർ, എ.അരവിന്ദൻ, സൈനുൽ ആബിദീൻ തങ്ങൾ, ബിന്ദു ആനന്ദ്, കെ.എം.അഷ്റഫ് മാസ്റ്റർ, ഹാഫിസുറഹ്മാൻ,എം.വി.യൂവേഷ്, ടി.ആർ ഒ .കുട്ടൻ മാസ്റ്റർ, വി.കെ.അഷ്റഫ് ,ബിൽ ജുരാംദാസ് ,ഫവാസ് ഷമീം,എ കെ.അബ്ബാസ്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post