Trending

ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമം;പ്രതികളെ റിമാൻ്റ് ചെയ്തു.

താമരശ്ശേരി: വയനാട്ടിൽ നിന്നും വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ്  ബസ് ഒടുങ്ങാക്കാട് ഭാഗത്ത് തടഞ്ഞു നിർത്തി യാത്രക്കാരെ മർദ്ദിക്കുകയും, ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത 4 പ്രതികളെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.

കൈതപൊയിൽ ആനോറമ്മൽ നെടുവള്ളി അജ്മൽ (26),
 ഷാജഹാൻ, (30),
 ആഷിഖ് (29) ,കൈതപ്പൊയിൽ ഉളിയാടൻ കുന്ന്   ആഷിഖ്, (25) എന്നിവരാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തത്.

ചുരം മൂന്നാം വളവിൽ വെച്ച് ഇന്നലെ രാത്രി ബസ്സും, ഗുഡ്സ് വാഹനവും തമ്മിൽ ഉരസിയതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഇതിൽ ബന്ധമില്ലാത്ത കാർ യാത്രക്കാർ ടൂറിസ്റ്റ് ബസ്സ് ഡ്രൈവറുമായി ഉണ്ടായ വാക്കേറ്റവും, വെല്ലുവിളിയുമാണ് അക്രമങ്ങൾക്ക് കാരണം.


Post a Comment

Previous Post Next Post