താമരശ്ശേരി:താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ വയോധികനായ എടവണ്ണ സ്വദേശി ബീരാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിൽ ശനിയാഴ്ച വൈകീട്ട് 4.10 ഓടെയായിരുന്നു മോഷണം.
ഷർട്ട് ഇൻസൈഡ് ചെയ്ത് മാന്യനെന്ന് തോന്നിക്കുന്ന ഒരാൾ ബീരാൻ കുട്ടി മാത്രമുള്ളപ്പോൾ കടയിൽ എത്തുകയും അൽപ നേരം കസേരയിൽ ഇരിക്കട്ടെയെന്ന് സമ്മതം ചോദിക്കുകയും ചെയ്തു. ശേഷം അര മണിക്കൂറോളം കടയിൽ ഇരുന്ന് പണം സൂക്ഷിക്കുന്ന സ്ഥലമെല്ലാം നിരീക്ഷിച്ച് ഞാൻ ഒരു ചായ കുടിക്കാൻ പോകുകയാണ് നിങ്ങൾക്ക് ചായ വേണോ എന്ന് ചോദിച്ചു. സ്നേഹപൂർവ്വം നിരസിച്ച ബീരാൻ കുട്ടി അൽപ്പനേരം കഴിഞ്ഞ് വെള്ളം കുടിക്കാനായി പുറത്തിറങ്ങി, ഈ തക്കം നോക്കി നേരത്തെ കടയിൽ ഇരുന്ന പ്രതി തിരികെയെത്തി പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു.ഇയാൾ കടയിലേക്ക് വരുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ CCtv യിൽ പതിഞ്ഞിട്ടുണ്ട്.
സംഭവം സംബന്ധിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകി