ശബരിമല യുവതീ പ്രവേശന ഹർജികളിൽ ഏപ്രിൽ 7 ന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ആദ്യ രണ്ട് ദിവസം ഹർജി എതിർക്കുന്നവരുടെ വാദവും 14 മുതൽ 16 വരെ പിന്തുണക്കുന്നവരുടെ വാദവും കേൾക്കുമെന്ന് കോടതി അറിയിച്ചു. മറ്റു വാദങ്ങൾ ഉണ്ടെങ്കിൽ 21 ന് പരിഗണിക്കുമെന്നും 22 ഓടെ വാദം പൂർത്തിയാക്കുമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ മാർച്ച് 14 നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അവരുടെ വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വാദം കേൾക്കുന്ന ഒൻപതംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്