താമരശ്ശേരി : മുട്ടിൽ WMO കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് സർവകലാശാല എഫ് സോൺ കലോത്സവത്തിൽ കുച്ചിപ്പുടി,നാടോടി നൃത്തം, കേരളനടനം , മോഹിനിയാട്ടം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി തുടർച്ചയായി രണ്ടാം തവണയും തീർത്ഥയെ കലാതിലകമായി തിരഞ്ഞെടുത്തു. താമരശ്ശേരി സ്വദേശിനിയാണ് തീർത്ഥ എസ് മോഹന്‍. സുൽത്താൻബത്തേരി സെൻ മേരീസ് കോളേജിൽ മൂന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥിനിയാണ്. നാലു വയസ്സു മുതൽ ഗുരു Dr.സജേഷ് എസ് നായരുടെ ( സരസ്വതി നാട്യ ഗൃഹം, താമരശ്ശേരി ) കീഴിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച് വരുന്നു. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുൽപ്പള്ളിയിൽ വച്ച് നടന്ന കാലിക്കറ്റ് സർവകലാശാല എഫ് സോൺ കലോത്സവത്തിൽ കലാതിലകം ആയിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി എഫ് സോൺ കലോത്സവം; തുടർച്ചയായി രണ്ടാം തവണയും താമരശ്ശേരി സ്വദേശിനി തീർത്ഥ എസ് മോഹൻ കലാതിലകം.
byWeb Desk
•
0