Trending

പുലി പൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.



താമരശ്ശേരി: ചുരം ചിപ്പിലിത്തോട് - തുഷാരഗിരി റോഡിൽ പുലി പൂച്ചയെ (Leopard Cat)വാഹനമിടിച്ച് ചത്ത നിലയിൽ റോഡിൽ കണ്ടെത്തി.ഇന്നു പുലർച്ചെയാണ് നാട്ടുകാർ പുലി പൂച്ചയെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ നിന്നും എത്തിയ വനപാലകർ പുലി പൂച്ചയെ ഫോറസ്റ്റ് റയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ചുരത്തിനോട് ചേർന്ന വനത്തിൽ നിന്നും പുറത്തു വന്നതാണെന്ന് വനപാലകർ പറഞ്ഞു, ഒരു വയസ്സിൽ താഴെ മാത്രമേ പ്രായം വരികയുള്ളൂ എന്ന് അതികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post