ഇന്നലെ പുലർച്ചെ ദിവസം താമരശ്ശേരിയിലും, വെളിമണ്ണയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി.വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ രാത്രി ഒരു മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞു നിർത്തി കാറിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു .
ഇയാൾ സമനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്. പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
ഇയാൾ ചുങ്കത്ത് നിന്നും മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് കാർ തകർക്കുകയും, വെളിച്ചെണ്ണ മില്ലിന് തീയിടുകയും, ആദ്യം മോഷ്ടിച്ച വാഹനം മങ്ങാട് പെട്രോൾ പമ്പിൽ ഉപേക്ഷിച്ച് മറ്റൊരു പിക്കപ്പിൽ വീട്ടിൽ എത്തി പിക്കപ്പ് അവിടെ നിർത്തി
പിന്നീട് വീണ്ടും ചുങ്കത്ത് എത്തുകയും ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് ഉൾവശം നശിപ്പിക്കുകയും, സമീപത്തെ വീടുകളിൽ എത്തുകയും ചെയ്തിരുന്നു.