Trending

മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ഉരുൽപ്പൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം ഈ മാസം 25-ന് താക്കോൽ ദാനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 178 വീടുകളുടെ താക്കോൽ ദാനമാണ് മാർച്ച് ഒന്നിന് നടക്കുക. താക്കോൽ ദാനം അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം വന്നതിനെത്തുടർന്നാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയത്. ആകെ 410 വീടുകളാണ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരുന്നത് അതിൽ 178 എണ്ണമാണ് പൂർണമായും നിർമ്മാണം പൂർത്തിയാക്കി ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചിരുന്നത്.

എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്ക് സർക്കാർ ഒന്നാംഘട്ടമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. വീടുകൾക്ക് പുറമെ പബ്ലിക്ക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളി സ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന താൽക്കാലിക ഓപ്പൺ ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏഴു സെന്റിൽ ആയിരം ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിച്ചു നിൽക്കുന്നത്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സെസൈറ്റിയാണ് ടൗൺഷിപ്പിന്റെ നിർമ്മാണം നടത്തുന്നത്.


ഒറ്റ നില വീടുകളിൽ മാസ്റ്റർ ബെഡ്റൂം, രണ്ട് റൂമുകൾ, അടുക്കള, പഠനമുറി, ലിവിങ് റൂം ഡെനിങ് റൂം എന്നീ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ 30-നാണ് വയനാട് മുണ്ടക്കൈ, ചൂരൽമല മേ​ഖല ഉരുൾ കവർന്നെടുത്തത്. 410 വീടുകൾ പൂർണമായും നിർമ്മാണം പൂർത്തിയാക്കി നൽകുന്നതോടെ ദുരന്തത്തെ അതിജീവിച്ചവർക്കായുള്ള ടൗൺഷിപ്പ് പൂർണമായും യാഥാർത്ഥ്യമാകും.




Post a Comment

Previous Post Next Post