താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 16ാഠ വാർഡിൽ ഉൾപ്പെടുന്ന മട്ടുവയ് മാടത്തിൽപുറായിൽ ജനവാസ മേഖലയിൽ തുടങ്ങാൻ പോവുന്ന കോഴിഫാമിനും അനുബന്ധ മാലിന്യ സംസ്കരണ സംവിധനതിനും എതിരെ ജനകിയ സമരസമിതിക്ക് രൂപം നൽകി.
ജനവാസമേഖലയിൽ ഇത്തരത്തിൽ കോഴി ഫാമും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയാൽ ഈ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ മാലിനവാനും കൂടാതെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ മാലിന്യ പ്രേശ്നങ്ങൾ ഉണ്ടാവാൻ കരണമാവുമെന്നും ആയതിനാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സമരസമിതി അഭിപ്രായം രേഖപ്പെടുത്തി.
MR ഷംജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമരസമിതി യോഗം 16ാഠ വാർഡ് മെമ്പർ രത്നവല്ലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു
CK വിനു സ്വാഗതം പറഞ്ഞു
സമരസമിതി കൺവീനറായി CA ഷാജിയേയും , ചെയർമാനായി സൂരജ് നടുപ്പുതലത്തിനെയും ട്രഷറർ ആയി പി വി സുരേന്ദ്രൻ എന്നിവരെയും
രക്ഷാധികാരികളായി രത്നവല്ലി , PK രാധാകൃഷ്ണൻ, NP രവി ,മോഹനൻ പാട്ടത്തിൽ ,സോമൻ മാടത്തിൽ ,KC ശാന്ത,സുനി മാടത്തിൽ എന്നിവരെയും തീരുമാനിച്ചു .