Trending

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ അറസ്റ്റില്‍


പാലക്കാട്: യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ സുഹൃത്ത് അറസ്റ്റില്‍. പാലക്കാട് പിരായിരി സ്വദേശിയായ വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖിനെ(24) സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ്ആപ് വഴി ഇയാള്‍ അയച്ചുകൊടുത്തിരുന്നു.

ജനുവരി ആദ്യവാരമായിരുന്നു കേസിനാധാരമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തന്‍ മുഹമ്മദ് ഷഫീക്കുമായി സൗഹൃദത്തിലായിരുന്നു. യുവതിയുടെ വിവാഹ ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകര്‍ന്നു. പിന്നാലെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരമാണ് “മുഹമ്മദ്“ ഷഫീഖിനെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. സുഹൃദ് ബന്ധത്തില്‍ നിന്ന് അഭിഭാഷക പിന്‍മാറിയതിന്റെ വൈരാഗ്യത്തിലാണ് പ്രതി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

Post a Comment

Previous Post Next Post