Trending

അയ്യപ്പ സംഗമ സംഘാടനത്തിനായി ഇതുവരെ ചിലവഴിച്ചത് മൂന്ന് കോടി; ആർക്ക് വേണമെങ്കിലും പരിശോധിക്കാം: പി എസ് പ്രശാന്ത്

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന്‍റെ സംഘാടനത്തിനായി ഇതുവരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് വ്യക്തമാക്കി. ഈ മൂന്ന് കോടിയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്.ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്.


"മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ " എന്ന ഹെഡിൽ നിന്ന് 3 കോടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇതുവരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല. ആകെ ചിലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്.


എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പ്രശാന്ത് വ്യക്തമാക്കി.


Post a Comment

Previous Post Next Post