Trending

'പാഠ പുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരം'; വിചിത്രവാദവുമായി ചെന്നിത്തല.

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കും മുമ്പ്‌ അടുത്ത അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രവാദവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠ പുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്ക് കുട്ടികൾ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്തകം എത്തിക്കുന്നത് എന്നുമെല്ലാമാണ് ചെന്നിത്തല ചോദിക്കുന്നത്.

പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമാണോയെന്നും കേരളത്തിൽ നേരത്തെയും പുസ്തകങ്ങൾ കൊടുത്തിട്ടില്ലേ?, ആദ്യമായിട്ടാണോ പുസ്തകം കൊടുക്കുന്നത് എന്നും ചെന്നത്തല ചോദിച്ചു. പണ്ട് എഴുത്തോലയിലാണ് കുട്ടികൾ പേടിച്ചോണ്ട് ഇരുന്നതെന്നും ചെന്നിത്തല പറയുന്നു. പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന യുഡിഎഫ് ഭരിച്ച കാലത്ത് സ്കൂൾ തുറന്ന് പകുതി വർഷം കഴിഞ്ഞിട്ടുപ്പോഴും പുസ്തകം കിട്ടാതിരുന്ന കാലം മറുന്നു കൊണ്ടാണ് മുൻ പ്രതിപക്ഷ നേതാവ് എൽഡിഎഫ് സർക്കാറിന്റെ അഭിമാന നേട്ടത്തെ പരിഹസിക്കാൻ ശ്രമിക്കുന്നത്.

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാറായെന്നും ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്.

'പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് കുറ്റമോ? ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികൾക്കെതിരെയുള്ള പോർവിളി'

തിരുവനന്തപുരം: പാഠപുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമെന്ന് കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നെന്നും അദ്ദേഹം ചോദിച്ചു.

സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യുഡിഎഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവിൽ കാത്തുനിർത്തുന്നതാണോ നിങ്ങളുടെ വികസന മാതൃകയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികൾക്കെതിരെയുള്ള പോർവിളി.. കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണ്. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നു? ഇതാണോ ചെന്നിത്തല പറയുന്ന 'തുഗ്ലക്ക് പരിഷ്കാരം'?

പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് കുറ്റമോ?: സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവിൽ കാത്തുനിർത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?

2000 സ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണോ? വരേണ്യവർഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങൾക്ക് അസ്വസ്ഥത? കിഫ്‌ബി വഴി 973 സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നു. അടച്ചുപൂട്ടാൻ പോയിരുന്ന സർക്കാർ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന 'തുഗ്ലക്ക്' രീതി?

ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും 3D മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികൾ ഇന്നും കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?

വിദ്യാർത്ഥികൾക്ക് അപകട/ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ഹെൽത്ത് കാർഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങൾക്ക് പരിഹാസ്യമായി തോന്നുന്നത്?

പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മന:സ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കൾ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാർത്ഥികളോട് മാപ്പു പറയണം.

Post a Comment

Previous Post Next Post