Trending

സിൻസിയർ കച്ചേരിക്ക്ന്റെ ഗ്രൂപ്പ്‌ പച്ചക്കറി കൃഷി തൈ നടൽ ഉദ്ഘാടനവും,ജനപ്രതിനിധികളെ ആദരിക്കലും നടത്തി

കച്ചേരിമുക്ക് : സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് കാളകുന്നത്ത് വയലിൽ സിൻസിയർ കാർഷിക ക്ലബ്ബിന്റെ ഈ വർഷത്തെ പച്ചക്കറി കൃഷിയുടെ തൈ നടൽ ഉദ്ഘാടനവും പുതുതായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കളേ ആദരിക്കലും നടത്തി. പരിപാടി യുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സി ഉസ്സൈൻ മാസ്റ്ററും തൈ നടൽ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ മാസ്റ്ററും നിർവഹിച്ചു. കിഴക്കോത്ത് കൃഷി ഓഫീസർ കെ പി സുവർണ ശ്യാം, ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി മുഹമ്മദൻസ് എന്നിവർ മുഖ്യാഥിതികളായിരുന്നു. സിൻസിയർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ കെ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സ്റ്റാറ്റിംഗ് കമ്മറ്റി ചെയ്യർപേയ്സൻ ഹൈറുനിസ അൻവർ, വാർഡ് മെമ്പർമാരായ ടി എം പങ്കജാക്ഷൻ, ജസീറ മുഹമ്മദലി, ഹഫ്‌സത്ത് പുറായിൽ, കച്ചേരിമുക്ക് സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് പി പി സുഹറ, കാർഷിക ക്ലബ്‌ പ്രസിഡന്റ് അൻവർ, സെക്രട്ടറി പ്രമോദ്, സിൻസിയർ സ്പോർട്സ് അക്കാദമി കൺവീനർ റിയാസ് സി കെ എന്നിവർ സംസാരിച്ചു. സിൻസിയർ കച്ചേരിമുക്ക് സെക്രട്ടറി കെ കമറുൽ ഹക്കീംസ്വാഗതവും, വൈസ് പ്രസിഡന്റ് സിദ്ദീഖ് ടി എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post