Trending

അനുശോചനം സംഘടിപ്പിച്ചു.

താമരശ്ശേരി:
കഴിഞ്ഞ ദിവസം എസ്റ്റേറ്റ് മുക്കിൽ വെച്ച് വാഹനാപകടത്തിൽ അന്തരിച്ച പാലിയേറ്റീവ് പരിചരണ രംഗത്തെ സമർപ്പിത സേവകനായിരുന്ന റിട്ടേയർസ് എക്സൈസ് ഉദ്യോഗസ്ഥൻ തൈക്കണ്ടിയിൽ മണി എന്ന ഉദയകുമാറിൻ്റെ വേർപാടിൽ  താമരശ്ശേരി സൊസൈറ്റി ഫോർപാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രlറി ഹാളിൽ അനുശോചന സദസ്സ് സംഘടിപ്പിച്ചു. താമരശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും കിടപ്പ് രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക എന്നത് തൻ്റെ ജീവിത ഭാഗമായി ഏറ്റെടുത്ത അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു അന്തരിച്ച ഉദയകുമാറെന്ന് അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ പറഞ്ഞു.സർക്കാർ സർവ്വീസിൽ മ ഉദ്യോഗസ്ഥനായിരിക്കുമ്പോഴും ജോലി സമയം കഴിഞ്ഞ് ഇത്തരം സ്വന്തന പരിചരണത്തിൽ അദ്ധേഹം ശ്രദ്ധിച്ചു. സർവ്വീസിൽ നിന്നും പിരിഞ്ഞതിനു ശേഷം മുഴുവൻ സമയ പാലിയേറ്റീവ് സേവകനായും മികച്ച ജൈവകർഷക നായും സമൂഹത്തിൽ നിറഞ്ഞ് നിന്ന അദ്ധേഹത്തിൻ്റെ മരണവും ഇതിൻ്റെ ഭാഗമായി വന്നത് നാം മാതൃകയാക്കേണ്ടതാണെന്നും ഇദ്ദേഹത്തിൻ്റെ വിടവ് പാലിയേറ്റീവ് രംഗത്തെ തീരാനഷ്ടമാണെന്നും അനുസ്മരണസദസ്സിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. സൊസൈറ്റി പ്രസിഡൻറ് ഡോ.കെ.പി അബ്ദുൽ റഷീദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഗിരിഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ,ബിന്ദു ആനന്ദ്, ഷീജ ദിലീപ്, രത്നവല്ലി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ അയ്യൂബ് കാറ്റാടി, പി.ഉല്ലാസ് കുമാർ, റാഷി താമരശ്ശേരി, സൂരജ് മുല്ലേരി, സി.വി.അബ്ദുൽ റഷീദ്, സി.ഹുസൈൻ വി.കെ.അഷ്റഫ്,
വിനോദ് ,മജീദ് ഭവനം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post