Trending

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഇടതുപക്ഷ അംഗങ്ങൾ ഘരാവോ ചെയ്തു.



താമരശ്ശേരി:  പ്രവർത്തനക്ഷമമായ ഹൈമാസ്സ് -ലോമാസ്സ് ലൈറ്റുകളുടെയും തെരുവ് വിളക്കുകളുടെയും അഭാവം മൂലം ഇരുട്ടിലായ കട്ടിപ്പാറയുടെ അവസ്ഥ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദലിയെ എൽ. ഡി. എഫ് ജനപ്രതിനിധികൾ ഘരാവോ ചെയ്തു.പഞ്ചായത്ത് പരിധിയിലെ പല ഹൈമാസ്‌-ലോമാസ്സ് ലൈറ്റുകളും മറ്റു തെരുവ് വിളക്കുകളും  വർങ്ങളായി പ്രവർത്തനരഹിതമാണ്. ഈ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു  സമരം.മണിക്കൂറുകളോളം നീണ്ട സമരം താമരശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത് .
പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ടു സെക്രട്ടറി രേഖ മൂലം ഉറപ്പ് നല്കാത്ത പക്ഷം സമരം അവസാനിപ്പിക്കില്ലന്ന് സമരക്കാർ അറിയിച്ചതിനെ തുടർന്ന് ഈ മാസം തന്നെ ഈ വിഷയത്തിൽ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി എഴുതി നൽകി.ജനുവരി 15 ന് ചേർന്ന ഭരണസമിതി യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതാണ് ഇത്തരമൊരു സമരത്തിലേക്ക് ത്തിലേക്ക് നയിച്ചത്. ഭരണപക്ഷ അംഗങ്ങൾ ഈ വിഷയത്തോട് മുഖം തിരിഞ്ഞ സമീപനമാണ് കാണിക്കുന്നതെന്ന് എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. നിധീഷ് കല്ലുള്ളതോട്, പി. സി. തോമസ്, കെ. ടി. മുഹമ്മദാലി,കെ. സി. ലെനിൻ,എൻ. അഖിൽ, അയൂബ് കാറ്റാടി, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post