താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് നാലാം വാർഡ് അങ്കണവാടിക്ക് തൊട്ടടുത്താണ് മലിന്യം തരം തിരിക്കുന്ന MCF പ്രവർത്തനം തുടങ്ങിയത്.അങ്കണവാടിക്കു പുറമെ കുഞ്ഞുങ്ങൾക്കായ് ക്രെഷും പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് മാലിന്യം തരം തിരിക്കുന്ന പഞ്ചായത്തിൻ്റെ MCF യൂനിറ്റ്.
രാവിലെ മുതൽ വൈകുന്നേരം വരെ കുഞ്ഞുങ്ങൾ ഇവിടെ തങ്ങുന്നതിനു പുറമെ ഇവർക്കായുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ വെച്ചു തന്നെയാണ്. തികച്ചും കണ്ണിൽ ചോരയില്ലാത്ത പ്രവൃത്തിക്കാണ് പഞ്ചായത്ത് ഭരണാധികാരികൾ അനുമതി നൽകിയത്.
കെ എസ് ഇ ബി ഓഫീസിന് തൊട്ടു പിന്നിൽ മാലിന്യ സംസ്കരണ യൂനിറ്റ് ആരംഭിച്ചത് ഓഫീസ് ജീവനക്കാർക്കും ദുരിതമായിരിക്കുകയാണ്. താമരശ്ശേരി ഗ്രാമ ന്യായാലയവും ഇതിനു സമീപം തന്നെയാണ് പ്രവർത്തിക്കുന്നത്.