താമരശേരി ചുരം നിർദ്ദിഷ്ട ബൈപ്പാസ് ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശം പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
ചുരത്തിലെ ബൈപാസ് ഉൾപ്പെടെ കോഴിക്കോട് കൊല്ലഗൽ ദേശീയ പാത (എൻഎച്ച് 766) കോഴിക്കോട് മലാപ്പറമ്പ് - വയനാട് മുത്തങ്ങവരെ നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പു തിയ ടെൻഡർ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 20 നാണ് എൻഎ ച്ച്എഐ ഡിപിആർ തയാറാ
ക്കുന്നതിന് പുതിയ ടെൻഡർ ക്ഷണിച്ചത്. ഏപ്രിൽ 7 ന് ടെൻഡർ തുറക്കും. ദേശീയ പാത 766 മലാപറമ്പ് മുതൽ മുത്തങ്ങവരെയുള്ള റീച്ച് നാലു വരിയാക്കി നവീകരിക്കുന്നതിന് നേരത്തെ നൽകിയ കരാർ ഇതോടെ റദ്ദായി. കഴിഞ്ഞ ഡിസംബറിൽ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ മന്ത്ര എന്ന കമ്പനിക്കാണ് ഡിപിആർ തയാറാക്കുന്ന തിനുള്ള കരാർ ലഭിച്ചിരുന്നത്.
എന്നാൽ ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പോലും ആരംഭിക്കാതെ കിടക്കുമ്പോഴാണ് പുതിയ ടെൻഡർ നടപടി യുമായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രംഗ ത്ത് വന്നത്. ബത്തേരി, മീന ങ്ങാടി, താമരശ്ശേരി ചുരം (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ), താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ പുതിയ ബൈപാസ് അടക്കം ഡിപിആർതയാറാക്കാനായിരുന്നു നേരത്തെ കേന്ദ്ര സർക്കാരിന്റെ തന്നെ ദേശീയപാത വിഭാഗ മായ 'മോർത്ത്' ടെൻഡർ നൽ കിയിരുന്നത്.
സംസ്‌ഥാനത്ത് ഏറ്റവും ഗതാ ഗത തിരക്കുള്ള ഈ ദേശീയ പാതയുടെ നവീകരണ വിപുലീകരണ പ്രവൃത്തി സമയ ബന്ധി തമായി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ദേശീയപാത അധികൃതർ ആദ്യം നൽകിയ ടെൻഡർ അംഗീകരിക്കാതെ പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട താമരശ്ശേരി ചുരം ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) എത്രയും വേഗം യാഥാർ ഥ്യമാവുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് നിലവിലെ ടെൻഡർ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് ദേശീയ പാത നവീകരണ പ്രവൃത്തി കൂടുതൽ വൈകാൻ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജനങ്ങളുടെ ആശങ്കയകറ്റി നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ട ഇടപെടൽ കേന്ദ്ര മന്ത്രിതലത്തിൽ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പുനൽകി.
കൽപ്പറ്റ എം എൽ എ ടി സിദ്ദീഖ്, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ, വനം, ദേശീയപാത ഉദ്യോഗസ്ഥർ, ചുരം ബൈപ്പാസ് കർമ്മസമിതി പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തി.