Trending

പോക്സോ കേസ്; അധ്യാപകനെ കോടതി വിട്ടയച്ചു.


ബാലുശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് മോശമായി പെരുമാറി കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. ബാലുശ്ശേരി കിനാലൂർ സ്വദേശിയും ഹൈസ്കൂൾ അധ്യാപകനുമായ ഷാനവാസിനെയാണ് കൊയിലാണ്ടി പ്രത്യേക പോക്സോ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചത്.

2023 നവംമ്പറിലാണ് കേസിനാസ്പദമായ സംഭവം . ബസ്സിൽ സഹയാത്രികനായിരുന്ന പ്രതിക്കെതിരെ പെൺകുട്ടിയുടെ പരാതി പ്രകാരം താമരശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗം എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവിലേക്കായി കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് വേണ്ടി അഡ്വ: കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post