Trending

യാത്രികര്‍ക്കായി ഇക്കുറിയും സജീവമാണ് താമരശ്ശേരിയിൽ വിഖായ..



താമരശ്ശേരി:  നോമ്പ്‌തുറ വിഭവങ്ങളുമായി യാത്രക്കാരായ വിശ്വാസികളെ കാത്ത് റോഡരികുകളിൽ ഇത്തവണയും അവരുണ്ട്. വിഭവങ്ങളൊരുക്കി നീലക്കോട്ടുമണിഞ്ഞ് റമദാനിന്റെ തുടക്കം മുതൽ അവസാനം വരെ ഇഫ്താർ ടെന്റുമായി വിവിധയിടങ്ങളിൽ അവർ യാത്രക്കാരെ കാത്തിരിക്കും. യാത്രികർക്കൊപ്പം അവരും റോഡരികിൽ നിന്ന് നോമ്പ് തുറക്കും.


 എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇത് അഞ്ചാം വർഷമാണ് ഇഫ്‌താർ ടെന്റുകൾ പ്രവർത്തിക്കുന്നത്. 

താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റാൻ്റി സമീപം ദേശീയ പാതയോരത്ത്  SKSSF മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാർക്ക് നോമ്പുതുറ വിഭവങ്ങൾ വിതരണം നടത്തുന്നത്.

ബസ്സ് യാത്രക്കാർക്കും, മറ്റു വാഹനങ്ങിൽ സഞ്ചരിക്കുന്ന അവശ്യക്കാർക്കും യഥേഷ്ടം  കുപ്പിവെള്ളവും, കഷണങ്ങളാക്കിയ പഴവർഗ്ഗങ്ങളും, ഈത്തപ്പഴവും, എണ്ണ കടികളും അടങ്ങിയ കിറ്റുകളാണ് വിതരണം നടത്തുന്നത്.



Post a Comment

Previous Post Next Post