Trending

മൊബൈൽ അഡിക്ഷനെതിരെ കെ ജി വിദ്യാർത്ഥികളുടെ സ്പോർട്സ് മീറ്റ്


കൈതപൊയിൽ: പുതിയ തലമുറയിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശം പകർന്നുകൊണ്ട്
കൈതപൊയിൽ
 എം.ഇ.എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ  വർണാഭമായ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും കായികാഭ്യാസത്തിന്റെ പ്രാധാന്യവും കുട്ടികളിൽ വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക
പരിപാടിയിൽ രക്ഷിതാക്കളെയും സജീവമായി പങ്കെടുപ്പിച്ചു. മാതാപിതാക്കൾക്കായി പ്രത്യേക ഫൺ ഗെയിംസും സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചതോടെ ആഘോഷം കൂടുതൽ ഉത്സാഹപൂർണ്ണമായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴി ഫ്ലാഗ് ഓഫ് ചെയ്തതോടെ ആരംഭിച്ച സ്പോർട്സ് മീറ്റിന്  സ്കൂൾ മാനേജർ KMD മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജെൻസി പി വർഗീസ് സ്വാഗതം പറഞ്ഞു.  വാർഡ് മെമ്പർ റിയാനസ്  സുബൈർ, പുതുപ്പാടി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ടീച്ചർ MES താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് എ സി അബ്ദുൾ അസീസ്, പി ജാഫർ, ടി.കെ സുബൈർ, കെ.പി അബ്ദുറഹിമാൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post