Trending

കൊടുവള്ളി മാനിപുരത്ത് ഹോട്ടലിൽ മോഷണം, പ്രതിയുടെ ദൃശ്യം CC tv യിൽ.


 
കൊടുവള്ളി: മാനിപുരത്ത് പ്രവർത്തിക്കുന്ന ടേസ്റ്റി എന്ന ഹോട്ടലിൽ ഇന്ന് പുലർച്ചെ 1.50 ഓടെയായിരുന്നു മോഷണം.മാസ്ക് ധരിച്ച് നടന്നു വന്ന മോഷ്ടാവ് കടക്ക് അകത്ത് പ്രവേശിക്കുംമ്പോൾ തലയിൽ ഹെൽമെറ്റ് വെച്ചിരുന്നു,ഹെൽമറ്റ് കടക്ക് സമീപം നിർത്തിയിട്ട ബൈക്കിൽ നിന്നും എടുത്തതാണെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിലെ
ക്യാഷ് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ച 20,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും, കടക്ക് അകത്ത് ഉണ്ടായിരുന്ന രണ്ട് കമ്പിപ്പാരകളും മോഷ്ടാവ് കൊണ്ടുപോയി. കൊടുവള്ളി പട്ടിണിക്കര സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് മോഷണം നടന്നത്.കൊടുവള്ളി പോലീസിൽ പരാതി നൽകി.


Post a Comment

Previous Post Next Post