ചാത്തമംഗലം
എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന കലോത്സവത്തിൽ കുച്ചിപ്പുടി, കേരള നടനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ദേവിക എസ് ദാസിനെ കലാതിലകമായി തിരഞ്ഞെടുത്തത്. കോഴിക്കാട് ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
സിന്ധു സുരേഷിൻ്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ദേവിക എസ് ദാസ് ഇപ്പോൾ ഗുരു Dr.സജേഷ് എസ് നായരുടെ ( സരസ്വതി നാട്യ ഗൃഹം, താമരശ്ശേരി ) കീഴിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ച് വരുന്നു. ബാലുശ്ശേരി ശശി മാസ്റ്ററാണ് നാടോടിനൃത്തം അഭ്യസിപ്പിച്ചത്. താമരശ്ശേരി തേറ്റാമ്പുറം ശിവപുരിയിൽ ശിവദാസൻ്റെയും സ്മിതയുടെയും മകളാണ്.