Trending

ഫ്രഷ്ക്കട്ട്: അറസ്റ്റു ചെയ്ത 13 പേരെ റിമാൻ്റ് ചെയ്തു.




താമരശ്ശേരി: 
കഴിഞ്ഞ ഒക്ടോബർ 21 ന്  താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ 13 പേരെയും റിമാൻ്റ് ചെയ്തു. 

സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ, കൺവീനർ പുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർ കരിമ്പാലക്കുന്ന്, ജാസിം കരിമ്പാലക്കുന്ന്, നൗഷാദ് കരിമ്പാലക്കുന്ന്,നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, അബ്ദുറഹ്മാൻ കരിമ്പാലക്കുന്ന, റിയാസ് കരിമ്പാലക്കുന്ന് എന്നിവരെയാണ് റിമാൻറ് ചെയ്തത്.


Post a Comment

Previous Post Next Post