Trending

സർക്കാർ പത്രപരസ്യം; പൊതുതാത്പര്യ ഹരജിയിൽ കോൺഗ്രസിന് തിരിച്ചടി

കൊച്ചി:സർക്കാരിന്റെ  പത്രപരസ്യവുമായി ബന്ധപ്പെട്ട പൊതുതാതാപര്യ ഹർജിയിൽ കോൺഗ്രസിന് തിരിച്ചടി. ഹരജിയിൽ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവരുടെ ഹരജിയിലാണ് നിരീക്ഷണം. പിആർഡി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

മാർച്ച് അഞ്ചിനാണ് പിആർഡി പത്രങ്ങളിൽ പരസ്യം നൽകിയത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ കേരളത്തിലെ അവസ്ഥയും ഇപ്പോഴത്തെ സ്ഥിതിയും താരതമ്യം ചെയ്യുന്ന രീതിയിലാണ് പരസ്യം നൽകിയിരുന്നത്. ഇത് കോടതി വിധിക്ക് എതിരാണെന്ന് പറഞ്ഞാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. പിആർഡി രേഖകൾ അടക്കം ഹാജരാക്കണമെന്നൊക്കെയായിരുന്നു ഹരജിക്കാരുടെ ആവശ്യം.


Post a Comment

Previous Post Next Post