താമരശ്ശേരി :" ലഹരിമുക്ത നാടിനായി കൈകോർക്കാം" രാരോത്ത് 9 വാർഡിൽ ജാഗ്രത സമിതി രൂപീകരിച്ചു.വാർഡിന്റെ വിവിധ പ്രദേശങ്ങളിലായി പുറത്തു നിന്ന് എത്തുന്ന ലഹരി മാഫിയ തമ്പടിച്ചു പൊതുജനങ്ങൾക്ക് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്.കാരാടി ആലിക്കുന്നു അംഗൻവാടിയിൽ വെച്ച് നടന്ന ജാഗ്രത സമിതി രൂപീകരണയോഗവും ബോധവൽക്കരണക്ലാസും പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ജ്യോതി. കെ. സി. അധ്യക്ഷയായിരുന്നു. താമരശ്ശേരി എ. എസ്.ഐ ശ്രീജിത്ത്. കെ. വി ബോധവൽക്കരണക്ലാസ്സ് എടുത്തു. വി. ലിജു, അരുൺ. ടി. വി, രാരപ്പൻ, സുധാകരൻ. ഒ. ഡി , സോനിഷ്മോൻ, ദീപമോൾ,എ.. കെ.ദേവി, സീത എന്നിവർ സംസാരിച്ചു. വികസന സമിതി കൺവീനർ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
ലഹരിമുക്ത നാടിനായി കൈകോർക്കാം" രാരോത്ത് 9 വാർഡിൽ ജാഗ്രത സമിതി രൂപീകരിച്ചു
byWeb Desk
•
0